Saturday, February 4, 2012

റിപ്പബ്ലിക് ദിനം

2012  ജനുവരി 26  നു രാവിലെ 8 .30  നു പ്രധാനദ്യാപിക എ.ഉഷാദേവി ദേശീയ പതാക ഉയര്‍ത്തി. റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. വാര്‍ഡ്‌ മെമ്പര്‍ പ്രമോദ് പി.ടി.എ പ്രസിഡന്റ്‌ എം.രാജേന്ദ്രന്‍ ശ്രീകുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും സ്വീട്സ് വിതരണം ചെയ്തു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും റിപ്പബ്ലിക് ദിന റാലിയില്‍ പങ്കെടുത്തു. അഡ്വ.ഇ.ടി.ജിതേന്ദ്രന്‍ കുട്ടികള്‍ക്കായി ഇന്ത്യന്‍ ഭരണ ഘടനയും കുട്ടികളുടെ അവകാശങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. ക്ലാസ് വളരെ വിജ്ഞാന പ്രദമായിരുന്നു






വി.കെ.എന്‍ ചരമദിനം

2012  ജനുവരി 24  നു വി.കെ.എന്‍ ചരമ ദിനത്തോടനുബന്ധിച്ചു സ്കൂള്‍ അസ്സംബ്ലിയില്‍ വെച്ച് വി.കെ എന്റെ പോര്‍ട്രൈറ്റ്‌ പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ സാഹിത്യ സേവനങ്ങളെ കുറിച്ച് കുറിപ്പ് വായിച്ചു. പതിപ്പ് തയ്യാറാക്കി. വി.കെ.എന്റെ കൃതികള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.

സ്കൂള്‍ സ്പോര്‍ട്സ്

2012  ജനുവരി 20 നു സ്കൂള്‍ വാര്‍ഷിക സ്പോര്‍ട്സ് നടന്നു. മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. സ്കൂളിലെ മുന്‍ ഹിന്ദി അധ്യാപകന്‍ ഓ.കെ.രാമചന്ദ്രന്‍ മാഷിന്റെ സേവനം പ്രത്യേകം എടുത്തു പറയേണ്ടതാണ്.




മാണി മാധവ ചാക്ക്യാര്‍ ചരമദിനം



2012  ജനുവരി 14  നു മാണി മാധവ ചാക്ക്യാര്‍ ചരമദിനം. സ്കൂള്‍ ഹാളില്‍ പറമ്ബിടി ഇല്ലത്തെ നീലകണ്ഠന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കല്‍ക്കുമായി അക്ഷരശ്ലോക സദസ്സും കാവ്യകേളിയും നടന്നു. ബാലുശ്ശേരി അക്ഷര ശ്ലോക സദസ്സാണ് ഇത് സംഘടിപ്പിച്ചത്. ഒരു വിശദീകരണത്തിന് ശേഷമാണു പരിപാടി ആരംഭിച്ചത്. ക്ലാസ് വളരെ രസകരവും വിജ്ഞാന പ്രദവുമായിരുന്നു. പദ്മനാഭന്‍ നായര്‍, നാരായണന്‍ നായര്‍, നീലകണ്ഠന്‍ നമ്പൂതിരി, സതീരത്നം ടീച്ചര്‍ എന്നിവരാണ് അക്ഷര ശ്ലോക സദസ്സില്‍ പങ്കെടുത്തത്. 

സ്വാമി വിവേകാനന്ദന്‍ ചരമ ദിനം


സ്വാമി വിവേകാനന്ദന്‍ ചരമ ദിനത്തിന്റെ ഭാഗമായി 2012  ജനുവരി 12  നു സ്കൂള്‍ അസ്സെംബ്ലി ചേര്‍ന്ന് ഹെട്മിസ്ട്രെസ്സ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. സ്വാമി വിവേകാനന്ദന്‍ ചികാഗോയില്‍ വെച്ച് നടത്തിയ പ്രശസ്തമായ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ സ്കൂള്‍ ലീഡര്‍ മേഘ വായിച്ചു. ലൈബ്രറി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എല്‍.പി വിഭാഗം കുട്ടികള്‍ക്കായി മാനിക്ക്യകല്ല് എന്ന സിനിമയും യു.പി വിഭാഗം കുട്ടികള്‍ക്കായി ദ കിഡ് എന്ന സിനിമയും പ്രദര്‍ശിപ്പിച്ചു. റേഡിയോ പടിഞ്ഞട്ടുംമുറി പ്രക്ഷേപണം പുനരാരംഭിച്ചു.

Tuesday, January 10, 2012

ശതാബ്ദി ആഘോഷ ഉദ്ഘാടനം

ഗവണ്മെന്റ് യു.പി.സ്കൂള്‍ പടിഞ്ഞാറ്റുംമുറിയിലെ ശതാബ്ദി ആഘോഷ പരിപാടികള്‍ 2012  ജനുവരി 9  നു കാലത്ത് ബഹു. കേരള വിദ്യാഭ്യാസ മന്ത്രി ജനാബ് പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. ബഹു. കോഴിക്കോട് എം.പി. ശ്രീ എം.കെ.രാഘവന്‍ അധ്യക്ഷന്‍ ആയിരുന്നു. സ്കൂള്‍ ബ്ലോഗിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ശ്രീമതി കെ.കമലം ആണ്. കോഴിക്കോട് ഡിസ്ട്രിക്റ്റ് പ്രോജെക്റ്റ്‌ ഓഫീസര്‍ ശ്രീമതി പി.ഗൌരി ശതാബ്ദി ആഘോഷ കലണ്ടര്‍ പ്രകാശനം ചെയ്തു. കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി കവിത മനോജ്‌ ശതാബ്ദി മരം നട്ടു. കുരുവട്ടുര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി കെ.മഞ്ഞുള, ജില്ല പഞ്ചായത്ത് മെമ്പര്‍ ശ്രീ മക്കടോല്‍ ഗോപാലന്‍, കക്കോടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ പ്രമോദ്, ചേവായൂര്‍ എ.ഇ.ഓ ശ്രീ സുബ്രമണ്യന്‍, ശ്രീ യു.ദാമോദരന്‍ മാസ്റ്റര്‍, ശ്രീ പി.എം.സുരേഷ്, ശ്രീ എം.ആലിക്കോയ, ശ്രീ ഓ.പി.നസീര്‍ എന്നിവര്‍ ആശസകള്‍ അര്‍പ്പിച്ചു. സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി എ.ഉഷാദേവി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ആഘോഷ കമ്മിറ്റിയുടെ ചെയര്‍മാനും പി.ടി.എ പ്രസിഡന്റുമായ ശ്രീ എം.രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. നന്ദി പ്രകാശിപ്പിച്ചത് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീ കെ.ഹരിദാസന്‍ 



Sunday, January 8, 2012

നൂറാം വാര്‍ഷികം നൂറു കര്‍മ പദ്ധതികള്‍

നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗവണ്മെന്റ് യു.പി.സ്കൂള്‍ പടിഞ്ഞാട്ടുംമുറിയില്‍ 2012  ജനുവരി 1  മുതല്‍ ഡിസംബര്‍ 31  വരെ 100  കര്‍മ പദ്ധതികളാണ് നടപ്പിലാക്കാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അതിനായി ഓരോ മാസത്തെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നു.