2012 ജനുവരി 26 നു രാവിലെ 8 .30 നു പ്രധാനദ്യാപിക എ.ഉഷാദേവി ദേശീയ പതാക ഉയര്‍ത്തി. റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. വാര്‍ഡ് മെമ്പര്‍ പ്രമോദ് പി.ടി.എ പ്രസിഡന്റ് എം.രാജേന്ദ്രന്‍ ശ്രീകുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും സ്വീട്സ് വിതരണം ചെയ്തു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും റിപ്പബ്ലിക് ദിന റാലിയില്‍ പങ്കെടുത്തു. അഡ്വ.ഇ.ടി.ജിതേന്ദ്രന്‍ കുട്ടികള്‍ക്കായി ഇന്ത്യന്‍ ഭരണ ഘടനയും കുട്ടികളുടെ അവകാശങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. ക്ലാസ് വളരെ വിജ്ഞാന പ്രദമായിരുന്നു
Saturday, February 4, 2012
മാണി മാധവ ചാക്ക്യാര്‍ ചരമദിനം
2012 ജനുവരി 14 നു മാണി മാധവ ചാക്ക്യാര്‍ ചരമദിനം. സ്കൂള്‍ ഹാളില്‍ പറമ്ബിടി ഇല്ലത്തെ നീലകണ്ഠന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കല്‍ക്കുമായി അക്ഷരശ്ലോക സദസ്സും കാവ്യകേളിയും നടന്നു. ബാലുശ്ശേരി അക്ഷര ശ്ലോക സദസ്സാണ് ഇത് സംഘടിപ്പിച്ചത്. ഒരു വിശദീകരണത്തിന് ശേഷമാണു പരിപാടി ആരംഭിച്ചത്. ക്ലാസ് വളരെ രസകരവും വിജ്ഞാന പ്രദവുമായിരുന്നു. പദ്മനാഭന്‍ നായര്‍, നാരായണന്‍ നായര്‍, നീലകണ്ഠന്‍ നമ്പൂതിരി, സതീരത്നം ടീച്ചര്‍ എന്നിവരാണ് അക്ഷര ശ്ലോക സദസ്സില്‍ പങ്കെടുത്തത്.
സ്വാമി വിവേകാനന്ദന്‍ ചരമ ദിനം
സ്വാമി വിവേകാനന്ദന്‍ ചരമ ദിനത്തിന്റെ ഭാഗമായി 2012 ജനുവരി 12 നു സ്കൂള്‍ അസ്സെംബ്ലി ചേര്‍ന്ന് ഹെട്മിസ്ട്രെസ്സ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. സ്വാമി വിവേകാനന്ദന്‍ ചികാഗോയില്‍ വെച്ച് നടത്തിയ പ്രശസ്തമായ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ സ്കൂള്‍ ലീഡര്‍ മേഘ വായിച്ചു. ലൈബ്രറി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എല്‍.പി വിഭാഗം കുട്ടികള്‍ക്കായി മാനിക്ക്യകല്ല് എന്ന സിനിമയും യു.പി വിഭാഗം കുട്ടികള്‍ക്കായി ദ കിഡ് എന്ന സിനിമയും പ്രദര്‍ശിപ്പിച്ചു. റേഡിയോ പടിഞ്ഞട്ടുംമുറി പ്രക്ഷേപണം പുനരാരംഭിച്ചു.
Tuesday, January 10, 2012
ശതാബ്ദി ആഘോഷ ഉദ്ഘാടനം
ഗവണ്മെന്റ് യു.പി.സ്കൂള്‍ പടിഞ്ഞാറ്റുംമുറിയിലെ ശതാബ്ദി ആഘോഷ പരിപാടികള്‍ 2012 ജനുവരി 9 നു കാലത്ത് ബഹു. കേരള വിദ്യാഭ്യാസ മന്ത്രി ജനാബ് പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. ബഹു. കോഴിക്കോട് എം.പി. ശ്രീ എം.കെ.രാഘവന്‍ അധ്യക്ഷന്‍ ആയിരുന്നു. സ്കൂള്‍ ബ്ലോഗിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ശ്രീമതി കെ.കമലം ആണ്. കോഴിക്കോട് ഡിസ്ട്രിക്റ്റ് പ്രോജെക്റ്റ് ഓഫീസര്‍ ശ്രീമതി പി.ഗൌരി ശതാബ്ദി ആഘോഷ കലണ്ടര്‍ പ്രകാശനം ചെയ്തു. കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കവിത മനോജ് ശതാബ്ദി മരം നട്ടു. കുരുവട്ടുര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.മഞ്ഞുള, ജില്ല പഞ്ചായത്ത് മെമ്പര്‍ ശ്രീ മക്കടോല്‍ ഗോപാലന്‍, കക്കോടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ പ്രമോദ്, ചേവായൂര്‍ എ.ഇ.ഓ ശ്രീ സുബ്രമണ്യന്‍, ശ്രീ യു.ദാമോദരന്‍ മാസ്റ്റര്‍, ശ്രീ പി.എം.സുരേഷ്, ശ്രീ എം.ആലിക്കോയ, ശ്രീ ഓ.പി.നസീര്‍ എന്നിവര്‍ ആശസകള്‍ അര്‍പ്പിച്ചു. സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി എ.ഉഷാദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആഘോഷ കമ്മിറ്റിയുടെ ചെയര്‍മാനും പി.ടി.എ പ്രസിഡന്റുമായ ശ്രീ എം.രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. നന്ദി പ്രകാശിപ്പിച്ചത് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീ കെ.ഹരിദാസന്‍
Sunday, January 8, 2012
ശതാബ്ദി ആഘോഷം
ശതാബ്ദി ആഘോഷത്തിന്റെ നിറവിലാണ് ഗവണ്മെന്റ് യു.പി.സ്കൂള്‍ പടിഞ്ഞാറ്റുംമുറി. 1912 ല്‍ എഴുത്ത് പള്ളിക്കൂടമായി തുടങ്ങിയ വിദ്യാലയം ഇന്ന് അഞ്ഞൂറിലധികം കുട്ടികള്‍ക്ക് അക്ഷര വെളിച്ചം നല്‍കുന്നു. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ ഒരുപാടു പേര്‍ ഇന്ന് ഉയരങ്ങളില്‍ തിളങ്ങുന്നു. അനേകം പ്രഗല്‍ഭരായ അധ്യാപകരും പ്രധാനാധ്യപകരും ഈ വിദ്യാലയത്തില്‍ സേവനം ചെയ്തു. സ്കൂള്‍ പടിപടിയായി ഉയര്‍ന്നു. ഒരു ഹൈസ്കൂളിന്റെ പ്രൌഡി ഇന്നിതിന് ഉണ്ട്. ഹൈസ്കൂള്‍ ആയാല്‍ മതി.
സംസ്ഥാനത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന 100 വിദ്യാലയങ്ങളില്‍ ഒന്നെന്ന ബഹുമതി സീമാറ്റ് നല്‍കിയിട്ടുണ്ട്. അകാടെമിക് കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുകയും നവീന മാര്‍ഗങ്ങള്‍ തേടുകയും ചെയ്യുന്ന വിദ്യാലയമാണ് ഇത്. എല്ലാ മാസവും ക്ലാസ് പി.ടി.എ ചേര്‍ന്ന് ക്ലാസ് റൂം പ്രവര്‍ത്തങ്ങള്‍ രക്ഷിതാക്കള്‍ക്ക് മുന്‍കൂട്ടി പ്രിന്റ് ചെയ്തു നല്‍കുന്ന, ഒരു പക്ഷെ കേരളത്തിലെ ഏക വിദ്യാലയം ഇതായിരിക്കും. ഈ വിദ്യാലയത്തിലെ റേഡിയോ പടിഞ്ഞാറ്റുംമുറി വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. അതിനായി എല്ലാ ക്ലാസ് മുറികളിലും ഓഡിയോ സംവിധാനം ഒരുക്കിയിരിക്കുന്നു. സ്കൂള്‍ ഒരു പെടഗോഗി പാര്‍ക്ക് ആക്കി മാറ്റാന്‍ അധ്യാപകരും രക്ഷിതാക്കളും പൊതു സമൂഹവും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു വരികയാണിപ്പോള്‍. ലക്ഷ്യത്തിലെത്താന്‍ ഈ ശതാബ്ദി ആഘോഷവും ഒരു നിമിത്തമാവുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി ജനാബ് പി.കെ. അബ്ദുറബ്ബ് 2012 ജനുവരി 9 നു കാലത്ത് 10.30 നു ശതാബ്ദി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നു. പരിപാടിയില്‍ മുഖ്യാതിഥി നമ്മുടെ ബഹുമാനപ്പെട്ട എം.പി ശ്രീ എം.കെ രാഘവന്‍ ആണ്. അധ്യക്ഷന്‍ ശ്രീ എം.കെ.ശശീന്ദ്രന്‍ (ബഹു. എം.എല്‍.എ, എലത്തൂര്‍ മണ്ഡലം). ശതാബ്ദി മരം നടുന്നത് ബഹുമാനപ്പെട്ട കോഴികോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കാനത്തില്‍ ജമീല. ബ്ലോഗ് ഉദ്ഘാടനം ശ്രീമതി കെ.കമലം (ഡി.ഡി.ഇ കോഴിക്കോട് ). കലണ്ടര്‍ പ്രകാശനം ശ്രീമതി പി.ഗൌരി (ഡി.പി.ഓ കോഴിക്കോട്). ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, വിദ്യാഭ്യാസ മേലധികാരികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുന്നു. ആഘോഷ കമ്മിറ്റിയുടെ ചെയര്‍മാന്‍ ശ്രീ എം.രാജേന്ദ്രന്‍ സ്വാഗതം പറയുന്ന പരിപാടിയില്‍ സ്കൂളിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുക പ്രധാനാധ്യാപിക ശ്രീമതി എ.ഉഷാദേവി ആണ്. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീ ഹരിദാസന്‍ നന്ദി പറയുന്നതോടെ ചടങ്ങ് അവസാനിക്കും.
Subscribe to:
Posts (Atom)



















